മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: പൊതുനിരത്തില്‍ മാസ്ക് ധരിക്കുന്നത് ഇന്നു മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് വൈകിട്ട് നാല് വരെ സംസ്ഥാനത്ത് 954 കേസുകള്‍ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസര്‍കോട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയന്ത്രണം നല്കുന്ന ജില്ലാ കളക്ടര്‍ സജിത്ത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവര്‍ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുമായി ഇവര്‍ സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ വന്ന സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. ജില്ല ദുരന്തനിവരാണ അതോറിറ്റിയുമായി ആലോചിച്ച് നിയന്ത്രണം നടപ്പാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോട്ട് സ്പോട്ട് മേഖലകളിലേക്കുള്ള പ്രവേശനം ഒറ്ററോഡിലൂടെ മാത്രമായിരിക്കും. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ ടെലിഫോണിലൂടെ വിളിച്ച് സുഖാന്വേഷണം നടത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ തുടങ്ങിയ 3.54 വീടുകളില്‍ പൊലീസ് തന്നെ സന്ദര്‍ശനം നടത്തുകയോ ഫോണിലൂടെ വിളിക്കുകയോ ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലുള്ളവരെ ബന്ധപ്പെടുന്നു.