HEALTHTrending

മാസ്‌ക് വച്ച് മാസ്‌കിനി ഉണ്ടായാല്‍ എന്ത് ചെയ്യാം

മാസ്‌ക് ഇന്ന് സര്‍വ്വ സാധാരണമായി മാറിയിരിക്കുന്നതിലൂടെ വന്ന് രോഗമാണ് മാസ്‌കിനി. മാസ്‌ക് മുഖചര്‍മ്മത്തിനോട് ഏറെ അടുത്തിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന അലര്‍ജിക്ക് സമാനമായ രോഗമാണിത്.
പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക്കുകള്‍ ധരിക്കുന്നതും ചുണങ്ങിനോ അല്ലെങ്കില്‍ മുഖക്കുരുവിനോ കാരണമാകാറുണ്ട്. പുതിയ മാസ്‌കുകളും ചിലപ്പോള്‍ ചിലര്‍ക്ക് അലര്‍ജിക്ക് കാരണമാകാം. ചില മെറ്റീരിയലുകളും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. ഇതിനോടൊപ്പം പൊടിയും അഴുക്കും വിയര്‍പ്പും ചേരുമ്പോള്‍ അത് കൂടുതല്‍ ത്വക് രോഗങ്ങള്‍ക്ക് കാരണമാകാം. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഉപയോഗവും ഇതിന് കാരണമാകാറുണ്ട്. കൂടുതല്‍ മുഖത്തോട് ചേര്‍ന്നിരിക്കുന്ന മാസ്‌കുകളുടെ ഉരസലുകള്‍ കൊണ്ട് ബാക്റ്റീരിയ ഫംഗസ് വളര്‍ച്ചക്കും കാരണമാകും. ഇതും മാസ്‌കിനിക്ക് കാരണമാണ്.
ഇതിനുള്ള പ്രതിവിധി ശുചിത്വം തന്നെയാണ്.
സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അല്‍പനേരം ഇടവേള എടുക്കുക, അല്ലെങ്കില്‍ കുറഞ്ഞത് നിങ്ങള്‍ ചികിത്സ നേടുന്നതുവരെ എല്ലാ ദിവസവും രാവിലെയും രാത്രിയിലും മുഖം കഴുകുന്നതിലൂടെ ചര്‍മ്മത്തെ പതിവായി വൃത്തിയാക്കുക. അതിനുശേഷം വെള്ളം അടിസ്ഥാനമാക്കിയുള്ള മോയ്‌സ്ചുറൈസറിനുപകരം ഓയില്‍ ഫ്രീ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഈര്‍പ്പം ആഗിരണം ചെയ്യാന്‍ കഴിവുള്ള മൃദുവായതും ശ്വസിക്കാന്‍ കഴിയുന്നതുമായ മാസ്‌കുകള്‍ തിരഞ്ഞെടുക്കുക. കൂടാതെ മാസ്‌കുകള്‍ ഒന്നിലധികം തവണ ഉപയോഗിക്കാതിരിക്കുക. ഇപ്പോള്‍ മാസ്‌ക് പതിവായതു പോലെ മാസ്‌കിനിയും ഇത് പതിവായേക്കാം. പ്രതിരോധിക്കാന്‍ ശുചിത്വമാണ് പരിഹാരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close