INDIANEWS

മികച്ച പോലിസ് സ്‌റ്റേഷന്‍ മണിപ്പൂരില്‍, കേരളത്തിനിടമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം മണിപ്പൂരിലെ തൗബാള്‍ ജില്ലയിലെ നോങ്‌പോക് സെകമായി പോലീസ് സ്റ്റേഷന് ലഭിച്ചു. സ്വത്ത് തര്‍ക്കം, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കാണാതായവരുടെ വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഓരോ പോലീസ് സ്റ്റേഷനും കൈകാര്യം ചെയ്ത രീതിയുടെ അടിസ്ഥാനത്തിലാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. അതാത് സ്റ്റേഷനുകളെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും വിലയിരുത്തിയ ശേഷമാണ് മികച്ച പോലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. അതേസമയം ആദ്യ പത്തില്‍ കേരളത്തില്‍ നിന്നുള്ള ഒരു സ്റ്റേഷനുകളും ഇടംപിടിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ സേലത്തെ എ.ഡബ്ല്യു.പി.എസ്-സുരമംഗലം സ്റ്റേഷന്‍ രണ്ടാം സ്ഥാനവും അരുണാചല്‍ പ്രദേശിലെ ചാഗ്ലംങ് ജില്ലയിലെ ഖര്‍സങ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.സര്‍വേയില്‍ 4,065 പേര്‍ പങ്കെടുത്തതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ആകെ 16,671 പോലീസ് സ്റ്റേഷനുകളില്‍ നിന്ന് 75 സ്റ്റേഷനുകളെയാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ഇതില്‍ നിന്നാണ് പത്ത് സ്റ്റേഷനുകള്‍ അടങ്ങിയ അന്തിമ പട്ടിക പുറത്തിറക്കിയത്.മികച്ച പത്ത് സ്റ്റേഷനുകള്‍1. മണിപ്പൂര്‍ – തൗബാള്‍ ജില്ലയിലെ നോങ്‌പോക് സെകമായി2. തമഴ്‌നാട് – സേലത്തെ എ.ഡബ്ല്യു.പി.എസ്-സുരമംഗലം3. അരുണാചല്‍ പ്രദേശ് – ചാഗ്ലംങ് ജില്ലയിലെ ഖര്‍സങ്4. ഛത്തീസ്ഗഢ് – സുരജ്പൂര്‍ ജില്ലയിലെ ജില്‍മിലി5. ഗോവ – സൗത്ത് ഗോവയിലെ സാങ്കും6. ആന്‍ഡമാന്‍ നിക്കോബാര്‍ – കാളിഘട്ട്7. സിക്കിം – പാക്യോങ്8. ഉത്തര്‍പ്രദേശ് – മൊറാദാബാദ് ജില്ലയിലെ കാന്ത്9. ദദ്ര നഗര്‍ ഹവേലി – ഖാന്‍വേല്‍10. തെലങ്കാന – കരിംനഗര്‍ ജില്ലയിലെ ജമ്മികുന്ത ടൗണ്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close