INDIANEWSSocial MediaTop Newsviral

മികച്ച പ്രകടനങ്ങൾ ഒറ്റരാത്രി കൊണ്ടുണ്ടാവില്ല.. ബാല നരേന്ദ്രയുടെ പഴയ കരച്ചിൽ പ്രസംഗം പോസ്റ്റ് ചെയ്ത് പ്രകാശ് രാജ്; മോദിയുടെ കണ്ണീരിൽ കവിഞ്ഞൊഴുകി സോഷ്യൽ മീഡിയയിൽ പരിഹാസം

ന്യു ഡൽഹി: രണ്ടു ദിവസം മുൻപാണ് രാജ്യത്തെ കോവിഡ് സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ആരോഗ്യപ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത്. എന്നാൽ അതിലും വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ കവിഞ്ഞൊഴുകിയത്. #CrocodileTears എന്ന പേരിൽ നവമാധ്യമങ്ങളിൽ മോദിയുടെ കണ്ണീർ ട്രെൻഡിങ് ലിസ്റ്റിൽ തന്നെയുണ്ട്.

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറിച്ചത് ഇത് മുതലക്കണ്ണീരാണെങ്കിലും മുതലകൾ നിഷ്കളങ്കർ ആണ് എന്നാണെങ്കിൽ ആം ആദ്മി പാർട്ടി നേതാവ് അൽക്ക ലാംബ ട്വീറ്റ് ചെയ്തത് “പണ്ട് പെണ്ണുങ്ങളെ പോലെ കരയാതെ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്, ഇപ്പോ പറയുന്നത് മോദിയെ പോലെ കരയാതെ” എന്നാണ്. ഇന്ത്യൻ പ്രധാനമന്ത്രി കരഞ്ഞു എന്ന തലക്കെട്ട് മുതലയുടെ ചിത്രം വച്ച് ന്യുയോർക് ടൈംസ് എന്ന പേരിൽ ഷെയർ ചെയ്ത ഒരു വ്യാജ സ്‌ക്രീൻഷോട്ടും ഏറെ പ്രചാരം നേടിയിരുന്നു.

ഇങ്ങനെ രാജ്യാന്തര തലത്തിൽ നാണക്കേട് നേരിടുമ്പോളാണ് മോദിയുടെ തന്നെ പഴയൊരു വീഡിയോ കുത്തിപ്പൊക്കി നടൻ പ്രകാശ്‌രാജ് രംഗത്തെത്തുന്നത്. മികച്ച പ്രകടനങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടാവുന്നതല്ലെന്നും അതിന് വർഷങ്ങളുടെ പരിശ്രമം വേണമെന്നുമാണ് പ്രകാശ് രാജ് വീഡിയോക്ക് കാപ്ഷൻ നല്കിയത്. ടൈമിംഗ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമീകരണം, ശരീരഭാഷ, വര്‍ഷങ്ങളുടെ പരിശ്രമം വേണം.. ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.. ബാൽ നരേന്ദ്ര! പഴയൊരു കരച്ചിൽ വീഡിയോ റീപോസ്റ് ചെയ്ത് പ്രകാശ്‌രാജ് കുറിക്കുന്നു.

ഇതിനു മുൻപും സമ്മേളനങ്ങളിലും അഭിസംബോധനകളിലും മോഡി വികാരാധീനനായി കാണപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രശസ്തം 2014 ൽ നോട്ടുനിരോധനത്തിനു ശേഷം “തീരുമാനം തെറ്റാണെങ്കിൽ തന്നെ ചുട്ടു കൊല്ലാൻ ആഹ്വനം ചെയ്യുമ്പോഴാണ്. ‘ചരിത്രം’ ഒന്നുകൂടെ ചികഞ്ഞാൽ ഒരുപാട് സംഭവങ്ങൾ കാണാൻ കഴിയും. 2004ൽ ഗുജ്‌റാത്ത് ഭൂകമ്പത്തിൽ തകർന്ന ആശുപത്രി പുനഃനിർമാണം നടത്തിയ ശേഷവും ഒരു പതിറ്റാണ്ടിനു ശേഷം ലോക്സഭയിൽ അധികാരം നേടി പ്രധാനമന്ത്രി ആയപ്പോഴും മുതൽ ചെറുപ്പകാലത്തെ കുറിച്ചും ഉൽഘാടന ചടങ്ങുകളിലും മോഡി കരഞ്ഞത് മാധ്യമങ്ങളിൽ തലക്കെട്ടായിട്ടുണ്ട്.

ആളുകൾ കരയുന്നത് അത്ര വല്യ സംഭവം ഒന്നുമല്ല; അതൊരു സാധാരണ വികാരപ്രകടനം മാത്രമാണ്. പ്രശസ്തരായ ആളുകൾ, പ്രത്യേകിച്ച് ഭരണാധികാരികൾ, പൊതുജനമദ്ധ്യത്തിൽ, പ്രത്യേകിച്ച് അനഭിമതമായ അവസരങ്ങളിൽ കരയുന്നത് അവർ ജനശ്രദ്ധ തങ്ങളിൽ കേന്ദ്രീകരിക്കാൻ വേണ്ടിയോ, മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയോ ആവാമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. എന്തായാലും മോദിയുടെ ഈ വികാരപ്രകടനം ഇപ്പോൾ തന്റെ തോൽവികൾ മറക്കാൻ വേണ്ടിയാണെന്നും അത് ഇത്തവണ വിലപോവില്ലെന്നുമാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close