Covid UpdatesINDIANEWS

മികച്ച രോഗശമനശേഷി; ഡിആർഡിഒ വികസിപ്പിച്ച പുതിയ മരുന്നിന് അടിയന്തിര ഉപയോഗ അനുമതി

ന്യു ഡൽഹി: കൊവിഡിനെതിരെ ഡിഫൻസ് റിസർച് ആന്റ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച മരുന്ന് ഫലപ്രദമാണെന്ന് വ്യക്തമായത്തോടെ അടിയന്തര ഉപയോഗാനുമതി നൽകി ഡ്രെഗ്സ് കൺട്രോളർ ജനറൽ. 2-ഡി ഓക്സി-ഡി ഗ്ലൂക്കോസ് എന്ന ഈ മരുന്നിന് രോഗശമന ശേഷി കൂടുതലാണെന്ന് പഠനങ്ങൾ വ്യക്‌തമാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

കോവിഡ് വ്യാപനം തീവ്രമാവുന്ന സാഹചര്യത്തിലും വാക്‌സിന് ക്ഷാമം നേരിടുമ്പോഴുമാണ് മരുന്നിനു അനുമതി നൽകിയത്. കിടത്തിച്ചികിത്സയിലുള്ളവർക്ക് ഈ മരുന്ന് കൊടുത്ത് മൂന്ന് ദിവസത്തിൽ രോഗം ഭേദമായെന്നാണ് വിവരം. കൂടുതൽ പരീക്ഷണത്തിലേക്ക് പോകാതെ അടിയന്തിരമായി മരുന്ന് ലഭ്യമാക്കാനാവും ശ്രമം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close