INDIANEWSTop News

മിസോറം വിട്ടു; ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവർണർ; എട്ട് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: പി.എസ്. ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണറായി നിയമിച്ചു. ആലപ്പുഴക്കാരനായ ഇദ്ദേഹം കേരള ബിജെപി നേതാവും പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമാണ്.  2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറമിന്റ പതിനഞ്ചാമത്‌ ഗവർണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത് മലയാളിയായിരുന്നു ശ്രീധരന്‍ പിള്ള.

ഹരി ബാബു കമ്പംപതിയാണ് പുതിയ മിസോറാം ഗവണര്‍. നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവര്‍ചന്ദ് ഗഹലോത്ത്‌ കര്‍ണാടക ഗവര്‍ണറാകും. മംഗുഭായ് ചഗന്‍ഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായും ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറേയും നിയമിച്ചു. ഹരിയാന ഗവർണർ സത്യദേവ് നാരായണ ആര്യയെ ത്രിപുര ഗവർണറായി മാറ്റി നിയമിച്ചു.

ത്രിപുര ഗവർണറായിരുന്ന രമേശ് ബെയ്‌സിനെ ജാർഖണ്ഡ് ഗവർണറായും ഹിമാചൽ പ്രദേശ് ഗവർണറായ ബന്ദരു ദത്താത്രയയെ സ്ഥാനമാറ്റം ചെയ്ത് ഹരിയാന ഗവർണറായും നിയമിച്ചു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, മുകളിലുള്ള നിയമനങ്ങൾ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close