KERALA

‘മിൽമ’ വീടുകളിൽ പാൽ എത്തിക്കും;

തിരുവനന്തപുരം : കൊച്ചിയിലും തിരുവനന്തപുരത്തും മിൽമ ഓൺലൈൻ വഴി പാൽ വിതരണം ആരംഭിക്കും എന്ന് മന്ത്രി കെ രാജു. മിൽമ വീടുകളിൽ പാൽ എത്തിക്കും. പാൽ സംഭരണത്തിലും വിതരണത്തിലും മിൽമ വൻ പ്രതിസന്ധി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ, സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. പാൽ വേണ്ടവർ മിൽമയിൽ വിളിച്ചാൽ വീട്ടിൽ പാൽ എത്തിക്കും. അധികംവരുന്ന പാൽ ഉപയോഗിച്ച് പാൽപ്പൊടി നിർമ്മാണം നടത്താൻ തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു.

രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റർ പാൽ വിൽക്കാനാകാതെ വന്നതോടെ മിൽമ മലബാർ മേഖലാ യൂണിയൻ ഒരു ദിവസത്തേക്ക് പാൽ സംഭരണം നിർത്തിയിരുന്നു. പാൽപ്പൊടി നിർമ്മാണം സംബന്ധിച്ച് തമിഴ്‌നാട്ടിലെ കമ്പനികളുമായി ധാരണയിലെത്തിയതിനെത്തുടർന്നാണ് പാൽ വിതരണം പുനരാരംഭിച്ചത്. അവശ്യ സര്‍വ്വീസായതോടെ എല്ലാ മില്‍മ ബൂത്തുകളും തുറക്കാന്‍ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close