മീഡിയമംഗളത്തിന്റെ പുതുവര്‍ഷസമ്മാനം: english.mediamangalam.com

കോട്ടയം: മീഡിയമംഗളം വായനക്കാര്‍ക്ക് ഒരു പുതുവര്‍ഷ-ഓണസമ്മാനം. മീഡിയമംഗളത്തിന്റെ ഇംഗ്ളീഷ് മൈക്രോസൈറ്റിന്റെ ബീറ്റ വേര്‍ഷന്‍ ഇന്നു നിലവില്‍ വരികയാണ്. മീഡിയമംഗളത്തിന്റെ മെയിന്‍മെനുവില്‍ നിന്നു തന്നെ ഇംഗ്ളീഷ് വേര്‍ഷനിലേക്ക് സന്ദര്‍ശകര്‍ക്കു പോകാന്‍ സാധിക്കും. ആധുനിക ബ്രൗസിങ് സംവിധാനങ്ങളോടെ മൊബൈലിലും ടാബ് ലെറ്റിലുമെല്ലാം ഒരുപോലെ പ്രവര്‍ത്തിക്കുംവിധമാണ് ഈ മൈക്രോസൈറ്റ് ഒരുക്കിയിട്ടുള്ളത്.
മീഡിയമംഗളം ഡോട്ട് കോമിന്റെ ഇംഗ്ളീഷ് പതിപ്പല്ല ഇത്. പകരം സ്വതന്ത്രമായൊരു മൈക്രോസൈറ്റ് ആണിത്. വാര്‍ത്തകളുടെ തത്സമയ അപ്ഡേറ്റുകള്ക്കല്ല മറിച്ച് വാര്ത്താവീക്ഷണങ്ങള്ക്കും വിശകലനങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്ന സവിശേഷമായൊരു വായനാനുഭവമായാണ് ഈ മൈക്രോസൈറ്റ് ഞങ്ങള്‍ വിഭാവന ചെയ്തിരിക്കുന്നത്. ക്രമേണ സമ്പൂര്‍ണ ഇംഗ്ളീഷ് സൈറ്റായി വികസിപ്പിക്കുകയാണ് ലക്ഷ്യം. മാന്യ സന്ദര്‍ശകര്‍ക്കെല്ലാം ഈ സൈറ്റിലേക്ക് സ്വാഗതം.
മീഡിയമംഗളം ഇംഗ്ളീഷിലേക്ക് പോകാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.