
കോട്ടയം: ഈ ഓണക്കാലത്ത് മീഡിയ മംഗളം നിങ്ങള്‍ക്കായി ഒരുക്കുന്ന ഓണവിരുന്ന് ഓര്‍മയിലൊരു ഓണം. കോവിഡ് എന്ന മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഓണത്തിന്റെ ഒത്തുചേരല്‍ അസാധ്യമായ ഈ സാഹചര്യത്തില്‍ എല്ലാവരും സോഷ്യല്‍മീഡിയ എന്ന പ്ലാറ്റ്ഫോമിലൂടെ ഒരുമിക്കുന്നു. അവരവരുടെ ഓണം ഓര്‍മകള്‍ പങ്കിടാന്‍. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഒരു മിനിറ്റിനുള്ളില്‍ നിങ്ങളുടെ ഓര്മ ഒരു വിഡിയോ ആയി ഞങ്ങള്‍ക്ക് അയച്ചു തരിക.
വിഡിയോ അയക്കുമ്പോള്‍ ഓര്മ പങ്കുവയ്ക്കുന്ന വ്യക്തി തന്നെ പറയേണ്ടതാണ്. സ്വന്തം ഓര്‍മകള്‍ ആണ് പറയേണ്ടത്. ഏറ്റവുമധികം ലൈക് ലഭിക്കുന്നവരെ അടുത്ത അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കും. അവസാന അഞ്ചു മത്സരാര്ഥികളില് നിന്ന് മൂന്നു പേരെ വെബിനാര്‍ വഴി തെരഞ്ഞെടുക്കും. വിജയികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങള്‍.
വിഡിയോ അയയ്ക്കേണ്ട വിലാസം: ormayiloruonam@gmail.com
അവസാന തീയതി 25/08/2020