KERALATop News

മീഡിയ മംഗളം വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരേ കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിദേശനാണയ വിനിമയം ലംഘിച്ച മറ്റൊരു കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം നേരത്തേ ശുപാര്‍ശ ചെയ്തിരുന്നതായി സുരേന്ദ്രന്‍. അങ്ങനെയുള്ളപ്പോള്‍ ആരുടെ തലയ്ക്കാണ് വെളിവ് ഇല്ലാത്തതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിദേശനാണയവിനിമയചട്ടം ലംഘിച്ചതിന്റെ പേരിലാണ് ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനെതിരേ പിണറായി വിജയനും സിപിഎമ്മും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് സിബിഐ അന്വേഷണം എന്നായിരുന്നു ആരോപണം. എന്നാല്‍ വിദേശ നാണയ വിനിയമ ചട്ടം ലംഘിച്ചതിന്റെ പേരില്‍ 2016 ല്‍ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുഡ് സമരിട്ടന്‍ പ്രൊജക്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിനെതിരേ സിബിഐ അന്വേഷണം നടത്താന്‍ പിണറായി മന്ത്രിസഭ ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം മറന്നാണ് ഇപ്പോള്‍ ലൈഫ് മിഷന്‍ കേസില്‍ പിണറായി വിജയന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വിദേശനാണയ വിനിയമച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത വാര്‍ത്ത മീഡിയ മംഗളം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. ഹോളണ്ട് ആസ്ഥാനമായ വുഡ് ആന്‍ഡ് ഡാഡ് എന്ന ചാരിറ്റബിള്‍ സംഘടന കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുഡ് സമരിട്ടന്‍ പ്രോജക്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിന് 2005 മുതല്‍ നല്‍കിയ 2.30 കോടി രൂപയുടെ വിദേശ സംഭാവന കരാറില്‍ പറഞ്ഞ രീതിയിലല്ലാതെ ചെലവാക്കി അഴിമതി നടത്തി എന്ന പരാതിയുമായി വുഡ് ഡാഡ് 2010 ല്‍ അന്നത്തെ മുഖ്യമന്ത്രി അച്ചുതാന്ദനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഈ കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ മറിയതിനെ തുടര്‍ന്നു വുഡ് ആന്‍ഡ് ഡാഡ് 2012 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചതിനെ തുടര്‍ന്നു കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് വിട്ടെങ്കിലും 2019 വരെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല.

തുടര്‍ന്നു വുഡ് ആന്‍ഡ് ഡാഡ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയനെ സമീപിച്ചു. ഒരു കോടിക്ക് മേല്‍ ഉള്ള വിദേശ സാമ്പത്തിക സഹായമുള്ള കേസായതിനാല്‍ ഈ കേസ് അന്വേഷിക്കേണ്ടത് സിബിഐ ആണെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തി. ഇത് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ അ0ഗീകരിച്ചതോടെ കേസ് സിബി ഐക്കു വിട്ടു. ഇതിനെ തുടര്‍ന്നു തിരുവന്തപുരത്തെ സിബിഐ ഓഫീസ് കേസ് ഏറ്റെടുക്കുകയും RC2E/2020 ആയി കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് തൃശൂരിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം വിവാദത്തിലായതും ഇതിനെ തുടര്‍ന്നു അനില്‍ അക്കര എംഎല്‍എ ഈ കാര്യത്തില്‍ പരാതിയുമായി ര0ഗത്തു വന്നു. പരാതി പരിഗണിച്ച കേന്ദ്രസര്‍ക്കാര്‍ പ്രഥമ ദൃഷ്ട്യ എഫ് സിആര്‍എ ലംഘനം ഉള്ളതിനാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

Read More: മുഖ്യമന്ത്രിക്ക് കുരുക്കായി ആഭ്യന്തര വകുപ്പിന്റെ വുഡ് & ഡാഡ് നടപടി; എഫ്‌സിആര്‍എ ലംഘനക്കേസില്‍ പിണറായി നേരത്തേ സിബിഐ അന്വേഷണം അവശ്യപ്പെട്ടിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close