KERALANEWS

മീന്‍ വില്‍പനയുടെ മറവില്‍ ആട് മോഷണം നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നീലേശ്വരം: മീന്‍ വില്‍പനയുടെ മറവില്‍ ആട് മോഷണം നടത്തിയ രണ്ട് യുവാക്കളെ കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു.മടിക്കൈ ചാളക്കടവിലെ ഹനീഫ, നീലേശ്വരം കണ്ടിച്ചിറയിലെ ഷബീര്‍ എന്നിവരാണ് പിടിയിലായത്. മീന്‍ വില്‍പന നടത്തുന്ന ഓട്ടോടെമ്പോയില്‍ നിന്ന് ആടിന്റെ കരച്ചില്‍ കേട്ട നാട്ടുകാര്‍ സംശയത്തിന്റെ പേരില്‍ മീന്‍ വില്‍പന സംഘത്തെ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. അമ്പലത്തറ പൊലീസെത്തി രണ്ടംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആടുകളെ മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്.കോട്ടപ്പാറയിലെ ജാനകി, ഇരിയ മുട്ടിച്ചിറയിലെ നാരായണന്‍ എന്നിവരുടെ ആടുകളെ മോഷ്ടിച്ചതാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആടുകളില്‍ ഒന്നിനെ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ വില്‍പന നടത്തിയതായും യുവാക്കള്‍ സമ്മതിച്ചു.കഴിഞ്ഞ ദിവസം ഇരിയ മുട്ടിച്ചരലില്‍ നിന്നും ആടിനെ കാണാതായതായി ഉടമ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറയടക്കം പരിശോധിച്ചു വരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close