KERALANEWSTrending

മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും

പത്തനംതിട്ട: മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നാളെ മുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുവാദം. 19ന് രാവിലെ ഉത്സവം കൊടിയേറും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഉത്സവം. മുളപൂജ, ശ്രീഭൂതബലി, ഉത്സവബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകള്‍ ഉണ്ടാകും. 20 മുതല്‍ 27 വരെ ഉത്സവബലി ഉണ്ടാകും. ഉത്സവത്തിനു സമാപനം കുറിച്ച് 28ന് പമ്പയില്‍ ആറാട്ട് നടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close