മുംബൈയില്‍ നിന്ന് തിരുവനന്തപുരം വരെയെത്താന്‍ കണ്ടെയ്നര്‍ ലോറി എടുത്തത് ഒരു വര്‍ഷം

തിരുവനന്തപുരം: മുംബൈയിലെ അംബര്‍നാഥില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കായാണ് കണ്ടെയിനര്ലോറി ഒരു വര്‍ഷം സമയമെടുത്തത്. മൂന്ന് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയാണ് ഓരോ ദിവസവും സഞ്ചരിക്കുന്ന ദൂരം. 74 ടയറുള്ള ഈ വാഹനം നീങ്ങുന്നത് 32 ജീവനക്കാരുടെ സഹായത്തോടെയാണ്. 70ടണ്‍ ഭാരമുള്ള യന്ത്രഭാഗമെത്തിക്കാനാണീ ഭഗീരഥപ്രയത്നം. വഴിയില്‍ തടസ്സമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചും തടസ്സമായി നില്ക്കുന്ന വൈദ്യുത ലൈനുകള്‍ മാറ്റിയുമാണ് വാഹനം നീങ്ങുന്നത്.
ഓരോ പ്രദേശത്തുമുള്ള പോലീസിന്റെയും വൈദ്യുതി വകുപ്പിന്റെയും സഹകരണത്തോടെയാണ് ഈ യാത്ര. ഒരു കിലോമീറ്റര്‍ നീങ്ങാന്‍ രണ്ടു മണിക്കൂറലേറെ സമയം വേണ്ടി വരുന്നുണ്ട്. വട്ടിയൂര്‍ക്കാവിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററില്‍ ബഹിരാകാശ ദൗത്യത്തിനായുള്ള ഭാരം കുറഞ്ഞതും വലിപ്പം കൂടിയതുമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കളാണിതില്. മുംബൈയിലെ അംബര്‍നാഥിലുള്ള യുണിക് ഡെമോപ്ലാന്റ് എക്യുപ്മെന്റ് നിര്‍മ്മിച്ച ഹൊറിസണ്‍ ഓട്ടോക്ലേവാണിത്. വിവിധ സംസ്ഥാനങ്ങള്‍ കടന്നിവിടെ എത്താനാണിത്രയും കാലമെടുത്തത്.