INDIA

മുംബൈയില്‍ പ്രളയം; നഗരവും സമീപപ്രദേശങ്ങളും വെള്ളത്തിനടിയില്‍

മുംബൈ: കോവിഡ് മഹാമാരിക്കു പിന്നാലെ മഹാരാഷ്ട്രയില്‍ പ്രളയവും. കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന മുംബൈയില്‍ ഇന്നലെ രാത്രി പെയ്ത മഴ ഏറെ നാശനഷ്ടങ്ങളുണ്ടാക്കി.പലയിടത്തും ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. പത്ത് മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ ലഭിച്ച സ്ഥലങ്ങളില്‍ വെള്ളക്കെട്ട് അതിരൂക്ഷമായി.നഗരത്തിലും സമീപ പ്രദേശങ്ങളിലും പ്രളയസമാനമായ സാഹചര്യം. മുംബൈ നഗരവും സമീപ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
നഗരത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും ശക്തമായ മഴ തുടരും. ഇവിടങ്ങളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മുംബൈയ്ക്കു പുറമേ താനെ, പൂനെ, റായ്ഗഢ്, രത്നഗിരി എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മുംബൈ നഗരത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റെല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടാല്‍ അധികൃതര്‍ നിര്‍ദേശിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോകരുത്. താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം. കടലില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. പൊതുഗതാഗതം നിലച്ച അവസ്ഥയാണ്. മുംബൈ നഗരത്തില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 230.06 എംഎം മഴ ലഭിച്ചു.

Tags
Show More

Related Articles

Back to top button
Close