
മുംബൈ: ഉപയോഗിച്ച സര്‍ജിക്കല്‍ ഗ്ളൗസ് കഴുകി വൃത്തിയാക്കി വില്പനയെക്കെത്തിക്കുന്ന സംഘത്തെ നവിമുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പാവ്നെ എംഐഡിസി പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൂന്ന ടണ്‍ പഴയ കയ്യുറകളാണ് പൊലീസ് പിടിച്ചെടുത്തത്.
കോവിഡ്കാലത്ത് വ്യക്തിസുരക്ഷിതത്വം ഉറപ്പാക്കാനുള്ള ജീവന്‍രക്ഷാ ഉപാധികളില്‍ പ്രധാനമാണ് ഗ്ലൗസ് എന്നിരിക്കെ ഇത്തരത്തില്‍ ഉപയോഗിച്ച കയ്യുറകള്‍ അണുമുക്തമാക്കാതെയും ഒരിക്കല്‍ മാത്രം ഉപയോഗിക്കാനുദ്ദേശിച്ചു നിര്‍മിച്ചവ വീണ്ടുമുപയോഗിക്കുകയും ചെയ്താല്‍ ശസ്ത്രക്രിയയിലും അത്യാഹിതവിഭാഗങ്ങളിലും ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലുമെല്ലാം ഗുരുതരമായ
പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ. പൊലീസ് പരിശോധനയ്ക്കെത്തുമ്പോള്‍ കഴുകിയുണക്കിയ റബര്‍ കയ്യുറകള്‍ പുതിയതെന്നപോലെ പാക്കറ്റുകളിലാക്കുകയായിരുന്നു സംഘാംഗങ്ങള്‍.