SPORTS

മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം, പോയിന്റ് പട്ടികയില്‍ ഒന്നാമത്

അബൂദാബി:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. 149 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 2 വിക്കറ്റ് നഷ്ടത്തില്‍ 19 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം കുറിച്ചു. ജയത്തോടെ മുംബൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തി. 78 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്വിന്റണ്‍ ഡികോക്ക് ആണ് മുംബൈയുടെ ടോപ്പ് സ്‌കോറര്‍. രോഹിത് ശര്‍മ്മ 35 റണ്‍സെടുത്തു.

ഗംഭീരമായാണ് മുംബൈ തുടങ്ങിയത്. രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് മുംബൈക്ക് മികച്ച തുടക്കം നല്‍കി. രോഹിത് ആങ്കറുടെ റോള്‍ എടുത്തപ്പോള്‍ ഡികോക്ക് ബൗളര്‍മാരെ നാലു പാടും പായിച്ചു. വെറും 25 പന്തുകളില്‍ ഡികോക്ക് ഫിഫ്റ്റി തികച്ചു. കൂട്ടുകെട്ട് സുഗമമായി മുന്നോട്ട് പോകുന്നതിനിടെ 11ആം ഓവറില്‍ ആദ്യ വിക്കറ്റ് വീണു. ഇന്നിംഗ്‌സിലെ ആദ്യ ഓവര്‍ എറിയാനെത്തിയ ശിവം മവിയാണ് രോഹിതിനെ പുറത്താക്കി കൊല്‍ക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പുറത്താവുമ്പോള്‍ 35 റണ്‍സെടുത്തിരുന്ന രോഹിത് ഡികോക്കുമായി 94 റണ്‍സിന്റെ കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു.

രോഹിത് പുറത്തായതിനു പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവും മടങ്ങി. 10 റണ്‍സെടുത്ത സൂര്യ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആവുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ ചില കൂറ്റന്‍ ഷോട്ടുകള്‍ ഉതിര്‍ത്തു. ഇരുവരും ചേര്‍ന്ന് 16ആം ഓവറിലെ അഞ്ചാം പന്തില്‍ മുംബൈക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. പാണ്ഡ്യ (10 പന്തില്‍ 20), ഡികോക്ക് (44 പന്തില്‍ 78) എന്നിവര്‍ പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അപരാജിതമായ 38 റണ്‍സിന്റെ കൂട്ടുകെട്ടും യര്‍ത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close