NEWSTrendingWORLD

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിര്‍ റഹ്‌മാന്‍ ലഖ്വിയ്ക്ക് 15 വര്‍ഷം തടവ്

ഇസ്ലാമാബാദ്: 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കറെ തൊയ്ബ തീവ്രവാദിയുമായ സാക്കിര്‍ റഹ്‌മാന്‍ ലഖ്വിയ്ക്ക് 15 വര്‍ഷം തടവ് വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി.

ആറ് ദിവസം മുന്‍പ് ലാഹോറില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തിയിരുന്ന ആശുപത്രിയുടെ പേരില്‍ ഭീകരവാദത്തിന് ധനസമാഹരണം നടത്തിയിരുന്നെന്ന് അന്വേഷണ ഏജന്‍സി വെളിപ്പെടുത്തിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം റാവല്‍പിണ്ടിയിലെ ജയിലില്‍നിന്ന് 2015ല്‍ ആണ് ലഖ്വി ജാമ്യത്തില്‍ ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ജയിലില്‍ കിടന്ന കാലത്തടക്കം ഇയാള്‍ ലഷ്‌കറെ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നതായാണ് കരുതപ്പെട്ടിരുന്നത്.മുംബൈയില്‍ 2008ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ലഖ്വിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയെ കൂടാതെ അല്‍ ഖ്വയ് ദയുമായും ഇയാള്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും യുഎന്‍ കണ്ടെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close