CULTURALMoviesMUSICTop News

മുകേഷ്:രാജ്കപൂറിന്റെ പാട്ടുശബ്ദം

ദീപ പ്രദീപ്
വിരഹം,വേദന എന്നീ ഭാഗങ്ങള്‍ക്ക് പുതിയ തലങ്ങള്‍ നല്‍കിയ അനശ്വര ഗായകന്‍ മുകേഷ് ചാന്ദ് മാഥൂര്‍ എന്ന മുകേഷ് നമ്മെ വിട്ടുപോയിട്ട് ഇന്ന് 44 വര്‍ഷം തികയുന്നു. 1976ല്‍ ഇതേ ദിവസമാണ് ആ കാല്‍പനിക ശബ്ദം സംഗീതപ്രേമികളെ വിട്ടു പിരിഞ്ഞത്. 1941ല്‍ ‘നിര്‍ദോഷ്’ എന്ന സിനിമയിലൂടെ ഗായകനായി അരങ്ങേറ്റം നടത്തി, ബോളിവുഡ് ലോകത്തെ തന്റെ ആലാപന മികവില്‍ അദ്ദേഹം തളച്ചിട്ടു.

1945 ല്‍ പുറത്തിറങ്ങിയ ‘പെഹലി നസര്‍’ എന്ന ചിത്രത്തിലെ എന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളുടെ നിരയില്‍ ആദ്യം ഇടം നേടിയത്. ഹിന്ദി സിനിമയുടെ അഭിമാനമായിരുന്ന രാജ്കപൂര്‍ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന് 1973 ദേശീയ അവാര്‍ഡ് (രജനീഗന്ധ എന്ന സിനിമക്ക് വേണ്ടി)കരസ്ഥമാക്കാന്‍ സാധിച്ചു.രാജ്കപൂര്‍ സിനിമകളിലെ നായകന്റെ ഗായകശബ്ദമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടതോടെയാണ് മുകേഷ് മുന്‍നിരയിലേക്കെത്തുന്നത്.

കെ എല്‍ സൈഗളിന്റെ കടുത്ത ആരാധകനായിരുന്ന മുകേഷ് തന്റെ ആലാപന ജീവിതത്തിന്റെ തുടക്കങ്ങളില്‍ ശബ്ദാനുകരണം നടത്താറുണ്ടായിരുന്നു .ആ ഒരു കാരണം കൊണ്ട് തന്നെ ‘ദില്‍ ജല്‍താ ഹേ’ എന്ന ഗാനം താനാണോ അതോ മറ്റാരെങ്കിലും ആലപിച്ചതാണോ എന്ന സംശയം അദ്ദേഹത്തില്‍ ഉടലെടുത്തിരുന്നു. മുകേഷ് ചാന്ദ് മഥൂര്‍, മുഹമ്മദ് റാഫി,കിഷോര്‍ കുമാര്‍ എന്നിവരെ 1950- 1970 കാലഘട്ടത്തിലെ ബോളിവുഡ് ഗായകത്രയമായി വിശേഷിപ്പിക്കുന്നു.

ആവാരാ, മേരാ നാം ജോക്കര്‍ എന്നീ ചിത്രങ്ങളിലെ സുവര്‍ണ്ണ ഗാനങ്ങള്‍ക്ക് ലോകത്തെല്ലായിടത്തും ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ച മുകേഷ് 1976 ഓഗസ്റ്റ് 27 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് പാട്ടിന്റെ ലോകത്തോട് വിടപറഞ്ഞു . ആവാരാ ഹു,ജീനായ ഹാം മര്‍നായഹാം,കഭി കഭി മേരേ ദില്‍ മേo, രൂപ് തെരാ മസ്താനാപ്യാര് മേരാ ദീവാന എന്നിവ മുകേഷ് ശബ്ദം നല്‍കിയ ഹിറ്റ് ഗാനങ്ങളാണ്.
ഗായകനായ നിതിന്‍ മുകേഷ് മകനും, നടന്‍ നീല്‍ നിതിന്‍ മുകേഷ് കൊച്ചുമകനുമായി മുകേഷിന്റെ കലാപാരമ്പര്യം ബോളിവുഡ്ഡ് വെള്ളിത്തിരയില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Tags
Show More

Related Articles

Back to top button
Close