KERALANEWSTrending

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു; ഇഡിയ്‌ക്കെതിരെ വീണ്ടും കേസ്‌

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് കാണിച്ച് സന്ദീപ് നായരുടെ അഭിഭാഷകന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

നേരത്തേയും ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചുവെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഇതിന് പിന്നാലെ ഇ.ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close