KERALANEWSTop News

മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്ക് ഉണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും തന്നെ വ്യക്തമാകും. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി, അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ട് രണ്ട് മാസത്തില്‍ ഏറെയായിട്ടും മുഖ്യമന്ത്രിക്കും, മറ്റ് മന്ത്രിമാര്‍ക്കും എതിരെ എന്ത് കൊണ്ട് ഇത് വരെ ഒരു നടപടിയും എടുത്തില്ലന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഞെട്ടിക്കുന്ന ഈ തെളിവ് കയ്യില്‍ ഉണ്ടായപ്പോഴും, അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്. ഇത് ആരുടെ നിര്‍ദ്ദേശ പ്രകാരമാണ്? മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ്, കേസ് അപ്പാടെ മരവിപ്പിക്കപ്പെട്ടതെന്നും. ഇത് മുഖ്യമന്ത്രിയും, ബി ജെ പി യും തമ്മില്‍ ഉള്ള ഒത്തുകളിയാണന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close