KERALANEWS

മുഖ്യമന്ത്രിക്ക് താല്‍പര്യം ടോമിന്‍ ജെ.തച്ചങ്കരിയോട്;ഡി.ജി.പി മുതല്‍ താഴേക്ക് ഉന്നത പൊലിസ് ഉദ്യോഗസ്ഥരില്‍ വരെ മാറ്റങ്ങള്‍ ;പൊലിസ് തലപ്പത്ത് അടിമുടി മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: പൊലിസ് തലപ്പത്ത് അടിമുടി മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഡി.ജി.പിയും മാറും. ഡി.ജി.പി മുതല്‍ താഴേക്ക് ഉന്നത പൊലിസ് ഉദ്യോഗസ്ഥരില്‍ വരെ മാറ്റങ്ങളുണ്ടാകും. സംസ്ഥാന പൊലിസ് മേധാവിയെ നാളെ തീരുമാനിക്കും. ടോമിന്‍ ജെ.തച്ചങ്കരിക്കാണ് പൊലിസ് തലപ്പത്തേക്ക് സാധ്യത.ഡി.ജി.പി സ്ഥാനത്തേക്ക് സര്‍ക്കാര്‍ തീരുമാനിച്ച ഉദ്യോഗസ്ഥ പട്ടിക ഇപ്പോള്‍ കേന്ദ്രത്തിന് മുന്നിലാണ്. നാളെ ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കുക.ഡി.ജി.പി സ്ഥാനത്തേക്ക് സാധ്യതയുണ്ടായിരുന്ന സുധേഷ്‌കുമാറിന് മകള്‍ക്കെതിരായ കേസ് തിരിച്ചടിയാകുമെന്നാണ് സൂചന.

മുഖ്യമന്ത്രിക്ക് താല്‍പര്യം ടോമിന്‍ ജെ.തച്ചങ്കരിയോടാണ്. നിലവില്‍ സുധേഷ്‌കുമാര്‍ വിജിലന്‍സ് ഡയരക്ടറും തച്ചങ്കരി കെ.എസ്.എഫ്.ഇ സി.എം.ഡിയുമാണ്.തച്ചങ്കരിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. വിജിലന്‍സ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.അതേസമയം, നിലവിലെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്ഥാനമൊഴിയുന്നതിന് മുന്‍പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയില്ലെങ്കില്‍ ബെഹ്‌റയെ മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിച്ചേക്കും.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതിര്‍പ്പുകളെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്ന പൊലിസ് കമ്മിഷണറേറ്റ് സംവിധാനം വീണ്ടും പൊടിതട്ടിയെടുക്കാനും സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close