തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ട ഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതി. 2018-ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍. ശിവശങ്കര്‍ ഉള്‍പ്പെടെ ഭരണം നിയന്ത്രിക്കുന്ന പല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും താത്പര്യമുള്ള പല പദ്ധതികള്‍ക്കും അനുമതി ലഭിക്കാന്‍ മന്ത്രിമാരില്‍നിന്ന് തടസ്സം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ത്തന്നെ കേന്ദ്രീകരിക്കാന്‍ ശ്രമംതുടങ്ങിയത്. ധനം, നിയമം വകുപ്പുകളുടെ അധികാരംകൂടി കവരുന്ന നിര്‍ദേശങ്ങളുണ്ടായിട്ടും ആ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട മന്ത്രിമാരെ അവ അറിയിച്ചിരുന്നില്ലെന്നാണു വിവരം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സര്‍വാധികാരമുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എതിര്‍ക്കാന്‍ അവര്‍ ഭയപ്പെട്ടതാകാമെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ വിലയിരുത്തുന്നു. വിവാദ ഭേദഗതികള്‍ മന്ത്രിസഭാ ഉപസമിതിയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ത്തന്നെ പാര്‍ട്ടിയുടെ അഭിപ്രായം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് സി.പി.ഐ. നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മന്ത്രിസഭയില്‍ ഈ നിര്‍ദേശങ്ങള്‍ വന്നാല്‍ അവിടെയും എതിര്‍ക്കും. സര്‍ക്കാര്‍ മറ്റു വിവാദങ്ങളില്‍പ്പെട്ടിരിക്കുമ്പോള്‍ വിവാദത്തിന് സി.പി.ഐ. നിമിത്തമാവേണ്ടെന്ന ചിന്തയിലാണ് പരസ്യപ്രതികരണത്തിന് അവര്‍ മുതിരാത്തത്. എന്നാല്‍, പാര്‍ട്ടിയുടെ മാധ്യമങ്ങളിലൂടെ നിലപാട് വ്യക്തമാക്കാനും ആലോചനയുണ്ട്. റിപ്പോര്‍ട്ട് ഉപസമിതിയുടെ പരിഗണനയിലാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, കരട് നിര്‍ദേശം മന്ത്രിസഭാ ഉപസമിതിയുടെ മുമ്പാകെ വരുന്നത് യാദൃച്ഛികമല്ല. സര്‍ക്കാര്‍ ആ വഴി ചിന്തിച്ചു തുടങ്ങിയെന്നാണ് ഇത് നല്‍കുന്ന സൂചന. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിനു തുല്യമായ അധികാരവും ചീഫ് സെക്രട്ടറിക്ക് അതിനു മേലെ പ്രാമാണിത്വവും നല്‍കുന്ന ഭേദഗതി നിര്‍ദേശങ്ങളോടാണ് കടുത്ത എതിര്‍പ്പ്. മന്ത്രിസഭാ യോഗത്തിന്റെ മേലെയും മുഖ്യമന്ത്രിക്ക് അധികാരം കല്പിക്കുന്ന നിര്‍ദേശം ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാനശിലയെ ഇളക്കുന്നതാണെന്ന വിമര്‍ശനം ഘടകകക്ഷി മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയ്ക്ക് ക്വാറം നിശ്ചയിച്ചതും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം ചേരേണ്ടിവന്നാല്‍ എടുക്കുന്ന തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയേ നടപ്പാക്കാവൂ എന്ന നിര്‍ദേശവും ഇക്കൂട്ടത്തില്‍പ്പെടുന്നു. ധനവകുപ്പ് എതിര്‍ക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭയ്ക്കുള്ള അധികാരം മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ഭേദഗതിയോടും എതിര്‍പ്പുണ്ട്. മന്ത്രിമാരറിയാതെ ഇതര വകുപ്പുകളിലെ ഫയലുകള്‍ മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ വിളിച്ചുവരുത്തി തീരുമാനിക്കാമെന്നതാണ് മറ്റൊരു വിവാദ ഭേദഗതി. നിര്‍ദേശങ്ങള്‍ നടപ്പായാല്‍ സംസ്ഥാനമന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയിലുള്ളതുപോലെ സ്വതന്ത്രചുമതലയില്ലാതെ വെറും സഹമന്ത്രിമാരാകുമെന്നാണ് ഘടകക്ഷികളുടെ വിമര്‍ശനം.
മുഖ്യമന്ത്രിക്ക് സര്‍വാധികാരം; ശുപാര്‍ശ ശിവശങ്കര്‍ ഉള്‍പ്പെട്ട സമിതിയുടേത്

AD FT
You Might Also Like
Sign Up For Daily Newsletter
Be keep up! Get the latest breaking news delivered straight to your inbox.
By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
MMNetwork
Leave a comment
Leave a comment