KERALANEWS

മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടിയില്‍

ഉച്ചയ്ക്ക് അവലോകനയോഗം

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഇന്നു സന്ദര്‍ശിക്കും. ഹെലികോപ്റ്ററിലാണ് മൂന്നാറിലെത്തുക.ഉച്ചയ്ക്ക് മൂന്നാര്‍ ടീ കൗണ്ടിയില്‍ അവലോകനയോഗത്തില്‍ ഇരുവരും പങ്കെടുക്കും.

ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ വ്യപാക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയെത്താതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

രാവിലെ 9 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്റ്ററിറങ്ങി അവിടെ നിന്നു വാഹനത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തും. കനത്ത കാറ്റോ, മഴയോ ഉണ്ടായാല്‍ മാത്രം യാത്ര ഒഴിവാക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മന്ത്രി എംഎം മണി ഇന്നലെതന്നെ ഇടുക്കിയിലെത്തി.

Tags
Show More

Related Articles

Back to top button
Close