Covid UpdatesKERALA

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി ദമ്പതികളായ പത്തനംതിട്ട അടൂര്‍ കരുവാറ്റ പൊന്‍പ്രഭയില്‍ പ്രീണ അനുരാജ്, അനുരാജ് രാജന്‍ എന്നിവര്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇരുവരും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ചെക്ക് കൈമാറി. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകള്‍ ചെയ്തു ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് സംഭാവന ചെയ്തത്. കോവിഡ് 19 ബോധവത്ക്കരണ വീഡിയോകള്‍ ഉള്‍പ്പെടെ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരാണ് ഇരുവരും.  

 യൂട്യൂബ് ചാനലായ ഐഎം4യു വില്‍ 34,400 സബ്സ്‌ക്രൈബേഴ്സും ഫെയ്സ്ബുക്ക് പേജായ അനുരാജ് ആന്റ് പ്രീണയില്‍ 2,59,000 ഫോളോവേഴ്സും ടിക്ക്‌ടോക്കില്‍ അനുരാജ് രാജന്‍, പ്രീണ അനുരാജ് എന്നീ അക്കൗണ്ടുകളില്‍ 10 ലക്ഷം വീതം ഫോളോവേഴ്സും ഹലോ ആപ്ലിക്കേഷനിലെ അക്കൗണ്ടുകളിലായി 82 ലക്ഷത്തോളം ഫോളോവേഴ്സുമാണ് ഇവര്‍ക്കുള്ളത്. യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഈ ദമ്പതികള്‍ക്ക് കൂടുതലായും വരുമാനം ലഭിക്കുന്നത്. അടൂര്‍ അനശ്വര ജുവലറിയുടെ ഉടമ കൂടിയാണ് അനുരാജ്. 

സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം അടൂര്‍ യുവത എന്ന സന്നദ്ധ സംഘടനയിലൂടെ അന്‍പതോളം ഡയാലിസിസ് രോഗികള്‍ക്കായി ധനസഹായം നല്‍കിയിരുന്നു. തുടര്‍ന്നും ഇത്തരം സഹായങ്ങള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നതായി ദമ്പതികള്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close