KERALANEWS

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് സമസ്ത നേതാവിനെ വിലക്കി, സമസ്ത-ലീഗ് സമവായ ചര്‍ച്ച പാണക്കാട്ട്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് സമസ്ത നേതാവിനെ വിലക്കിയ സംഭവത്തില്‍ സമസ്ത-ലീഗ് തര്‍ക്കത്തില്‍ ഇരു നേതൃത്വങ്ങളും തമ്മില്‍ സമവായ ചര്‍ച്ച തുടങ്ങി.സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാര്‍ എന്നിവര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്.സമസ്ത സെക്രട്ടറിമാരായ കൊയ്യൊട് ഉമര്‍ മുസ്ല്യാര്‍ എം ടി അബ്ദുള്ള മുസ്ല്യാര്‍ എന്നിവരും ചര്‍ച്ചയില്‍ മുഖ്യമന്തിയുടെ കോഴിക്കോട് പര്യടനത്തില്‍ പങ്കെടുത്ത് സമസ്ത നേതൃത്വം സര്‍ക്കാരിനെ പ്രശംസിച്ചിരുന്നു.

മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്നും കെ ആലിക്കുട്ടി മുസ്ല്യാര്‍ വിട്ടു നിന്നിരുന്നു. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമായ ചര്‍ച്ചയാണ് പാണക്കാട് നടക്കുന്നത്.അതേസമയം, വിലക്ക് നേരിട്ട ആലിക്കുട്ടി മുസലിയാര്‍ ഇന്ന് സുന്നി യുവജന സംഘടനയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടിയും സുന്നി യുവജന സംഘടനയുടെ നേതാക്കളും പൊതുയോഗത്തില്‍ പങ്കെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close