Election 2021KERALANEWS

മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല; മന്ത്രിസഭാ പ്രാതിനിധ്യം മുന്നണി തീരുമാനിക്കും : പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇപ്പോൾ മാധ്യമ പ്രവർത്തകർക്കു പ്രവചിക്കാനുള്ള അവസരമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഘടകകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും സത്യപ്രതിജ്ഞ എന്നാണെന്നും എൽഡിഎഫ് യോഗം ചേർന്ന് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

എത്ര മന്ത്രിമാർ ഉണ്ടാകുമെന്നു കണ്ടറിയേണ്ടതാണ് എന്നും അടുത്ത മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള മന്ത്രിമാർ തുടരുമോയെന്നു വിവിധ പാർട്ടികൾ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകൾ നടക്കാൻ പോകുന്നതേയുള്ളൂ.

പല ഘട്ടങ്ങൾക്കു പകരം മന്ത്രിമാർ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നമുക്കു നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എൽഡിഎഫ് ചേർന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ എന്നും അദ്ദേഹം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close