KERALANEWSTop News

മുഖ്യമന്ത്രി എല്ലാം വ്യക്തമാക്കിയിട്ടുണ്ട് പ്രതിപക്ഷ നേതാവ് കള്ളക്കഥ മെനയുകയാണ്;മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി എല്ലാം വ്യക്തമാക്കിയിട്ടുണ്ട് പ്രതിപക്ഷ നേതാവ് കള്ളക്കഥ മെനയുകയാണ്. ചെന്നിത്തലയുടെ ആരോപണങ്ങളോട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇഎംസിസിയും പ്രതിപക്ഷവും ചേര്‍ന്നുള്ള ഗൂഢാലോചനയാണിത്. പ്രതിപക്ഷ നേതാവ് കള്ളക്കഥ മെനയുകയാണ്. ഇ.എം.സി.സി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അമേരിക്കന്‍ കമ്പനിക്ക്, ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കിയത് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. കമ്പനിയുമായി ഒപ്പിട്ട ധാരണപത്രത്തിന്റേയും സ്ഥലം അനുവദിച്ചതിന്റേയും രേഖകള്‍ പുറത്തുവിട്ട ചെന്നിത്തല ദുരുദ്ദേശ്യമില്ലെങ്കില്‍ ഇത് റദ്ദാക്കാനും സര്‍ക്കാരിനെ വെല്ലുവിളിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close