KERALANEWS

മുഖ്യമന്ത്രി തിരക്കിട്ട്‌ കണ്ണൂരില്‍ എത്തിയത് രവീന്ദ്രനുമായി ഗൂഢാലോചനയ്ക്കാണെന്ന് കെ.സുരേന്ദ്രന്‍

കണ്ണൂര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ പ്രചാരണത്തില്‍ നിന്ന് ഇത്രയും ദിവസം വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തിരക്കിട്ട കണ്ണൂരില്‍ എത്തിയത് സി.എം രവീന്ദ്രനുമായി ഗൂഢാലോചനയ്ക്കാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് നീട്ടിക്കൊണ്ടുപോകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

കൊവിഡ് കാരണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നാണ് ഇതുവരെ പാര്‍ട്ടി നല്‍കിയ വിശദീകരണം. മുഖ്യമന്ത്രി പ്രചാരണത്തിന് വന്നാല്‍ വലിയ ജനക്കൂട്ടമുണ്ടാകും. അത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കണ്ണൂരില്‍ ഉള്ള മുഖ്യമന്ത്രി ധര്‍മ്മടത്ത പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി പറയുന്നു. ധര്‍മ്മടം മണ്ഡലത്തിലെ കൊവിഡിന് എന്തെങ്കിലും പ്രത്യേകയുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നതു നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയ്ക്കാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയിരിക്കുന്നത്. രവീന്ദ്രന് പറയത്തക്ക രോഗങ്ങള്‍ ഉള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇല്ല. കൊവിഡാനാന്തര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയിരുന്ന രവീന്ദ്രന്‍, വടകരയില്‍ ഇ.ഡി ററെയ്ഡ് വന്നതോടെ ഐ.സി.യുവില്‍ നിന്ന് ചാടി വടകരയില്‍ എത്തി.

റഫറല്‍ ആശുപത്രിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കുറ്റവാളികള്‍ക്ക് ഒളിവില്‍ കഴിയാനുള്ള ഇടമാണോയെന്ന് ഷൈലജ ടീച്ചര്‍ മറുപടി പറയണം. മുന്‍പ് പി.ജയരാജനെതിരെ സി.ബി.ഐ അന്വേഷണം വന്നപ്പോള്‍ മാരക രോഗമുശണ്ടന്ന് കള്ളറിപ്പോര്‍ട്ട് നല്‍കിയ ഡോക്ടര്‍ക്ക് പിന്നീട് സ്ഥാനക്കയറ്റം നല്‍കി ആദരിച്ചു. സമാനമായ സ്ഥിതിയാണ് ഇവിടെയുമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close