KERALANEWSTrending

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വടകരയില്‍ :കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായമറിയാന്‍ കാതോര്‍ത്ത് രാഷ്ട്രിയ കേരളം

വടകര: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കലും പിടിച്ചെടുക്കാനും പാര്‍ട്ടികള്‍ തമ്മില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ സിപിഎമ്മിനെ സംബന്ധിച്ച് അഭിമാന പോരാട്ടം നടക്കുന്ന ഇടമാണ് വടകര. എല്‍ജെഡിക്ക് നല്‍കിയ സീറ്റില്‍ മനയത്ത് ചന്ദ്രനാണ് വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ടിപി ചന്ദ്രശേഖരന്റെ വിധവ എന്നതിനാല്‍, സിപിഎമ്മില്‍ നിന്നുള്ള വോട്ടുകളടക്കം നേടാനാവുമെന്ന വിജയപ്രതീക്ഷയില്‍ യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മനയത്ത് ചന്ദ്രനെതിരെ മത്സരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് വോട്ട് തേടി ക്യാപ്റ്റന്‍ പിണറായി നേരിട്ട് ഇറങ്ങുന്നത്. വൈകീട്ട് ആറിന് വടകര നാരായണ നഗരത്തിലാണ് റാലി. സിപിഎമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ നേതൃത്വത്തിലാണ് വടകരയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടക്കുന്നത്. വടകര മണ്ഡലത്തില്‍ പിണറായി നേരിട്ടെത്തണമെന്ന ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ റാലി നിശ്ചയിച്ചത്. വിഭാഗീതയെ കുറിച്ചോ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തെയോ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തെങ്കിലും പറയുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close