KERALANEWSTrending

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കും;തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തി ഗവര്‍ണറെ കണ്ട് അദ്ദേഹം രാജി സമര്‍പ്പിക്കും.ഉച്ചയ്ക്ക് 12 മണിക്ക് ആകും മുഖ്യമന്ത്രി ഗവര്‍ണറെ രാജ്ഭവനിലെത്തി കാണുക.മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നാലാം തീയതി വരെ തുടരും. സിപിഎം പാര്‍ട്ടി കമ്മിറ്റികള്‍ ചേരുന്നതിനൊപ്പം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരേണ്ടതുണ്ട്.അതിന് ശേഷമാകും ഇടത് മുന്നണിയും തുടര്‍ന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയും യോഗം ചേരുക. പുതിയ മന്ത്രിസഭയുടെ രൂപീകരണത്തിന് ശേഷം പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ വിശദാംശങ്ങളും തീരുമാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close