KERALANEWSTop News

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു : രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ കെ. സുധാകരന്‍ എം.പിയെ തിരുത്തിയാണ് ചെന്നിത്തല രംഗത്തെത്തിയത്. കെ സുധാകരന്‍ മാപ്പ് പറയണമെന്ന് നേരത്തെ ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എയും വ്യക്തമാക്കിയിരുന്നു. തൊഴിലിനെ അപമാനിച്ച് സുധാകരന്‍ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴില്‍ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമര്‍ശിക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. ‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.മുഖ്യമന്ത്രി പിണറായി വിജയനെതിരെ നേരത്തെയും ജാതീയ അധിക്ഷേപങ്ങള്‍ നടന്നിരുന്നു. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് എതിരെയും സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നുമാണ് കെ സുധാകരന്‍ പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close