KERALANEWSTrending

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം, ജാതീയമായി മറ്റെന്നുമില്ലന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി മറ്റെന്നുമില്ലന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെ മാത്രമാണ് സുധാകരന്‍ വിമര്‍ശിച്ചത്. അതില്‍ ജാതീയമായി ഒന്നുമില്ല. വിഷയദാരിദ്ര്യം കൊണ്ടാണ് സിപിഎം ഇതു വിവാദമാക്കാന്‍ ശ്രമിച്ചത്. കണ്ണൂര്‍ രാഷ്ടീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരന്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരന്‍. വസ്തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരനെന്നും മുല്ലപ്പള്ളി പറഞ്ഞു.സുധാകരന്‍ പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം തിരുത്തിയിട്ടുണ്ട്. അരൂര്‍ എംഎല്‍എ നിര്‍വ്യാജം ക്ഷമ പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത്. അവര്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close