KERALANEWSTop News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും പരിഗണനയില്‍

തിരുവനന്തപുരം:മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയും പരിഗണനയിലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവര്‍ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്.
പാര്‍ലമെന്റ് സമ്മേളനമുണ്ടായതിനാല്‍ സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി ശ്രദ്ധിക്കാനാവില്ല.വടകരയ്ക്ക് പുറത്ത് പ്രചരണത്തിനില്ല.ഹൈക്കമാന്‍ഡ് ഗ്രൂപ്പടക്കമുള്ള കാര്യങ്ങള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെച്ചാകരുതെന്നും അദ്ദേഹം പറഞ്ഞു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close