KERALANEWSTrending

മുഖ്യാതിഥി ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി

തിരുവനന്തപുരം:കൊവിഡിന്റെ രണ്ടാം വരവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍.റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ശശി തരൂരിന്റെ നിലപാട്.

‘കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും നിലവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ നമ്മള്‍ക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും ‘ – ശശി തരൂര്‍ എഴുതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close