INDIANEWS

മുഖ്യാതിഥി ഇല്ലാതെ 2021 റിപ്പബ്ലിക്ക് ദിന പരേഡ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന്റി പ്പബ്ലിക്ക് ദിന പരേഡില്‍ ഇത്തവണ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്ത സമ്മേളനത്തിലാണ് ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നിരിക്കുന്നത്.റിപ്പബ്ലിക്ക് ദിന പരേഡില്‍ ആരാണ് മുഖ്യാതിഥിയായി എത്തുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ നല്‍കിയ മറുപടി കൊവിഡ് 19 വ്യാപനത്തിന്റെ സ്ഥിതി പരിഗണിച്ച് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനെയും മുഖ്യാതിഥിയായി പങ്കെടുപ്പിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം.ഇതിന് മുന്‍പ് 1966ലെ റിപ്പബ്ലിക്ക് ദിന പരേഡിലാണ് മുഖ്യാതിഥിയില്ലാതെ രാജ്യത്ത് റിപ്പബ്ലിക്ക് ദിന പരേഡ് നടന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close