HEALTH

മുടിയുടെ വളര്‍ച്ചയ്ക്ക് കുരുമുളക് എണ്ണ

തിളങ്ങുന്ന ചര്‍മം വാഗ്ദാനം ചെയ്യുന്നത് മുതല്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നത് വരെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഇന്ന് കുരുമുളക് എണ്ണ വ്യാപമായി ഉപയോഗിക്കുന്നു. കുരുമുളക് ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ പ്രത്യേകതരം സുഗന്ധവും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളും നിറഞ്ഞതാണ്. തലയോട്ടിയില്‍ തണുപ്പ് നല്‍കുന്നതിനാല്‍ ഇത് മുടിസംരക്ഷണത്തിന് ഒരു അവിഭാജ്യഘടകമായി കരുതപ്പെടുന്നു. ടോക്‌സിക്കോളജിക്കല്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ പ്രകാരം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കുരുമുളക് എണ്ണ സഹായകമാണ്. കുരുമുളക് എണ്ണ ഉപയോഗിക്കുമ്പോള്‍ മുടി വേഗത്തില്‍ കട്ടിയുള്ളതായി വളരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. കുരുമുളക് എണ്ണയില്‍ അടങ്ങിയിരിക്കുന്ന മെഥനോള്‍ എന്ന സംയുക്തമാണ് തലയോട്ടിക്ക് തണുപ്പ് നല്‍കുന്നത്. ഈ സംയുക്തം തലയോട്ടിയില്‍ പ്രയോഗിക്കുമ്പോള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
അടഞ്ഞുപോയ രോമകൂപങ്ങള്‍ കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അത് മുടികൊഴിച്ചിലിന് കാരണമാകും. ഇത്തരം സാഹചര്യത്തിലാണ് കുരുമുളക് എണ്ണ കൂടുതല്‍ ഫലപ്രദമാകുന്നത്. ഈ എണ്ണ തലയോട്ടിയില്‍ നിന്ന് എണ്ണമയം നീക്കം ചെയ്യാതെ തലയോട്ടിയെ വൃത്തിയാക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം, ഒമേഗ3 എന്നീ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് കുരുമുളക് എണ്ണ. ഇവയെല്ലാം ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. മുടിയുടെ അറ്റത്ത് ഉണ്ടാകുന്ന പിളര്‍പ്പ് മറ്റ് കേടുപാടുകള്‍ എന്നിവയെയും കുരുമുളക് എണ്ണ തടയുന്നു. കുരുമുളക് എണ്ണയില്‍ ആന്റിസെപ്ടിക്, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് ചൊറിച്ചില്‍ അല്ലെങ്കില്‍ താരന്‍ എന്നിവ ഒഴിവാക്കുകയും തിളക്കമുള്ള മുടിയും ആരോഗ്യമുള്ള തലയോട്ടിയും നല്‍കുന്നു. കുരുമുളക് എണ്ണയില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. ഇത് മുടികൊഴിച്ചില്‍ തടയുകയും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കുരുമുളക് എണ്ണ നേരിട്ട് തലയില്‍ ഉപയോഗിക്കാതെ വെളിച്ചെണ്ണയിലോ മറ്റ് സാധാരണ ഹെയര്‍ ഓയിലിലോ ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് ഉചിതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close