NEWSTrendingWORLD

മുട്ടയുടെ തോടിന് ചെറിയ ചില പൊട്ടലുകൾ കണ്ടെങ്കിലും പൂർണമായും മുട്ടത്തോട് അടർന്നിട്ടില്ല; പുരാതനമായ ഒരു മാലിന്യക്കുഴിയിൽനിന്നാണ് കണ്ടെത്തിയത്; ആറ് സെന്റീമീറ്റർ വലുപ്പമുണ്ടായിരുന്നു മുട്ടയ്ക്ക്; പുരാവസ്തു ഗവേഷകർക്ക് കിട്ടിയത് ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട

എന്റെ കണ്ണുകൊണ്ടു കാണുന്നത് മാത്രമെ ഞാൻ വിശ്വസിക്കൂ എന്ന് പണ്ട് ആരോ പറഞ്ഞത് എത്ര സത്യമാണ് അല്ലെ….കണ്ണിൽ കാണുന്നതും കേൾക്കുന്നതും പോലും പലപ്പോഴും കെട്ടുക്കഥകളായി തോന്നാം.ഇല്ലെന്ന് പറഞ്ഞാൾ സമ്മദിച്ചു തരാൻ അല്പം ബുദ്ധിമുട്ടുണ്ട്.ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട നിങ്ങൽ കണ്ടിട്ടുണ്ടോ..കാണുന്നത് പോകട്ടെ,അങ്ങനെ ഒന്ന് ഉണ്ടെന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ.ഇല്ലെന്നാണ് എങ്കിൽ ഉണ്ടെന്നാണ് മറുപക്ഷം.

ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ അടുത്തിടെ നടത്തിയ ഒരു കണ്ടെത്തലിൽ ഏകദേശം ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട കണ്ടെത്തിയത് വിശ്വസിക്കാൻ ചിലപ്പോൾ പ്രയാസമാകും. സംഗതി സത്യമാണ്. മുട്ടയുടെ തോടിന് ചെറിയ ചില പൊട്ടലുകൾ കണ്ടെങ്കിലും പൂർണമായും അടർന്നിട്ടില്ല മുട്ടത്തോട്. ഇസ്രായേൽ ആന്റിക്വിറ്റി അതോറിറ്റി (IAA)യിൽ നിന്നുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് അസാധാരണമായ കണ്ടെത്തൽ നടത്തിയത്. ഇസ്രായേലിലെ യാവ്നെ പട്ടണത്തിലെ പുരാവസ്തു ഖനനത്തിനിടെയാണ് ഈ കണ്ടെത്തൽ.

https://www.facebook.com/AntiquitiesEN/posts/645207543543395

പുരാതനമായ ഒരു മാലിന്യക്കുഴിയിൽനിന്നാണ് കോഴിമുട്ട കണ്ടെത്തിയത്. ഇസ്രായേലിന്റെ പല ഭാഗങ്ങളിൽനിന്നും മുമ്പ് പുരാതനമായ മുട്ടത്തോടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പൊട്ടാത്ത മുട്ട ആദ്യമായിട്ടാണ് ലഭിക്കുന്നത്. ഇത് ശാസ്ത്രജ്ഞരെയെല്ലാം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മുട്ടയുടെയുള്ളിൽ ചെറിയ അളവിൽ മഞ്ഞക്കരു ഉണ്ടായിരുന്നു. ആറ് സെന്റീമീറ്റർ വലുപ്പമുണ്ടായിരുന്നു മുട്ടയ്ക്ക്.

മാലിന്യങ്ങൾ നിറഞ്ഞ കുഴിയിൽ ഈ മുട്ട എങ്ങനെ വന്നുവെന്നതാണ് ഇപ്പോഴും ശാസ്ത്രജ്ഞർക്ക് പിടികിട്ടാത്ത കാര്യം. 2,300 വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലിൽ കോഴി ഫാമിങ് ഉണ്ടായിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആർക്കിയോളജിസ്റ്റുകളായ അല്ല നഗോർസ്കി, ഡോ. ലീ പെറി ഗാൽ എന്നിവരാണ് കണ്ടെത്തലിന് നേതൃത്വം നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close