KERALANEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എന്‍ മോഹനന്‍

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എന്‍ മോഹനന്‍. കെവി തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നിലപാട് വ്യക്തമാക്കി എറണാകളം സിപിഎം ജില്ലാ സെഖ്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സിപിഎം ഇതുവരെ കെവി തോമസിന്റെ കാര്യം ചര്‍ച്ചചെയ്തിട്ടില്ല. കോണ്‍ഗ്രസ് വിട്ട് വന്നാല്‍ അക്കാര്യം സംസ്ഥാന നേതൃത്വം ആലോചിക്കും. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും മോഹനന്‍ പ്രതികരിച്ചു.

1984 മുതല്‍ എംപിയും എംഎല്‍എയും കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമായി വിവിധ ചുമതലകള്‍ വഹിച്ച കെവി തോമസിന് അവസരം നല്‍കുന്നതിനോട് പല നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിച്ചപ്പോള്‍ മുതല്‍ അതുപ്തിയിലായിരുന്നു കെവി തോമസ്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സീറ്റ് ചര്‍ച്ച വീണ്ടും സജീവമായി. എന്നാല്‍ കെപിസിസിയും ഹൈക്കമാന്‍ഡും കാര്യമായ പിന്തുണ നല്‍കാത്തതും ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പുമാണ് സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമാകുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കെവി തോമസ് വിയോജിപ്പ് അറിയിച്ചിരുന്നു. അന്ന് ഹൈക്കമാന്‍ഡ് ഇടപ്പെട്ടായിരുന്നു പ്രശ്നം ഒഴിവാക്കിയത്. ശനിയാഴ്ച കെവി തോമസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ഇഷ്ടക്കേടും പരസ്യ നിലപാടും വ്യക്തമാക്കുമെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close