KERALANEWS

മുത്തങ്ങയില്‍ പാന്‍ മസാല വേട്ട, പിടികൂടിയത് 3 ലക്ഷത്തോളം രൂപയുടെ പാന്‍ മസാല

വയനാട് മുത്തങ്ങയില്‍ വന്‍ പാന്‍ മസാല വേട്ട പിടികൂടി.3 ലക്ഷത്തോളം രൂപയുടെ പാന്‍ മസാലകളാണ് പിടികൂടിയത്.ഒരാള്‍ പിടിയില്‍ . കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് മൈസൂരില്‍ നിന്നും വന്ന KL 11 N 1300 അശോക് ലെയ്‌ലാന്‍ഡ് ലോറിയില്‍ കാലിത്തീറ്റ, മുത്താറി ലോഡില്‍ ഒളിപ്പിച്ചുകടത്തിയ 210 kg 700 പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. ഇതിന് 3 ലക്ഷത്തോളം രൂപയുടെ വില്‍പ്പനയ്ക്ക് വിലക്കുണ്ട്.ലോറി ഡ്രൈവര്‍ കോഴിക്കാട് താമരശ്ശേരി വാവാട് സ്വദേശി ഷാഹുല്‍ ഹമീദിനെ(51) എക്‌സൈസ് പിടികൂടി. ഇയാളെയും ലോഡും ലോറിയും 210 kg പുകയില ഉത്പന്നങ്ങളും തുടര്‍നടപടികള്‍ക്കായി ഇന്ന് രാവിലെ സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രീ. പി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close