മുത്തലാഖ് നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പോയ സൈറഭാനു ബിജെപിയില്‍ ചേര്‍ന്നു

ലഖ്നൗ: മുസ്ലിം സമുദായത്തിലുള്ള മുത്തലാഖ് നിയമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നിയമപോരാട്ടം നടത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ മുസ്ലിം വനിത സൈറാബാനു ബി.ജെ.പിയില്‍ ചേര്‍ന്നു. സൈറാബാനു ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചതായി ബി.ജെ.പി ഉത്തരാഖണ്ഡ് നേതൃത്വം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.’മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തിയ ധീരവനിത സൈറാബാനു ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നു. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വം ആണ് സ്വീകരിച്ചത്’ ബി.ജെ.പി ഉത്തരാഖണ്ഡ് ഘടകം ട്വിറ്ററിലൂടെ അറിയിച്ചു.ബി.ജെ.പി.യുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബാനു മാധ്യമങ്ങളോട് പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കായി അവര്‍ പ്രചാരണത്തിന് ഇറങ്ങിയേക്കും. സൈറാബാനു ശനിയാഴ്ചയാണ് ബി.ജെ.പി.യില്‍ അംഗത്വമെടുത്തത്. ഡെറാഡൂണിലെ സംസ്ഥാന സമിതി ഓഫീസില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്താണ് അംഗത്വം നല്‍കിയത്. ഭര്‍ത്താവ് മുത്തലാഖിലൂടെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സൈറാബാനു 2016-ലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ നിന്ന് മുത്തലാഖ് നിയമം പൂര്‍ണമായും എടുത്ത് കളയണം എന്നായിരുന്നു ബാനു സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.