KERALANEWS

മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴിൽ വകുപ്പ് പരിശോധന നടത്തി

തിരുവനന്തപുരം : ലേബർ കമ്മീഷണറുടെ ഉത്തരവിൻ പ്രകാരം അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്മെന്റ്)-ന്റെ നിയന്ത്രണത്തിൽ 13/10/2020-ന് സംസ്ഥാന വ്യാപകമായി മുത്തൂറ്റ് ഫിനാൻസ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. റീജീയണൽ ജോയിന്റ് ലേബർ കമ്മീഷണർ, ജില്ലാ ലേബർ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്ക്വാഡ് പരിശോധന .

പരിശോധനയിൽ സംസ്ഥാനത്താകമാനമുള്ള 354 സ്ഥാപനങ്ങളിലെ 1358 ജീവനക്കാരെ നേരിൽ കണ്ട് നടത്തിയ അന്വേഷണത്തിൽ 463 പേർക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ & ഫെസ്റ്റിവെൽ ഹോളിഡെയ്സ് നിയമം എന്നിവ പ്രകാരമുള്ള നിയമ നിഷേധവും കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് നിയമം എന്നിവയുടെ ലംഘനങ്ങളൊടൊപ്പം വേതന സുരക്ഷാ പദ്ധതിയിൽ അംഗമായിട്ടില്ലാത്ത സ്ഥാപനങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയിൽ കണ്ടെത്തിയിട്ടുള്ള നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതിനായി കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ടു. നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close