INDIANEWS

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുവാക്കളെ ആകർഷിക്കുന്ന പ്രകടന പത്രികയുമായി കോൺഗ്രസ്

വഡോദര : ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുവാക്കളെ ആകർഷിക്കുന്ന പ്രകടന പത്രികയുമായി കോൺഗ്രസ്‌.യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനാണ് പ്രകടന പത്രികയിലെ വാഗ്ദാനം. ഇതിനെ, ‘ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനം” എന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.

തങ്ങള്‍ ഈ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് എതിരാണെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നും വഡോദര ബി.ജെ.പി അധ്യക്ഷന്‍ വിജയ് ഷാ പ്രതികരിച്ചു.എന്നാൽ, ഇതു ജനങ്ങൾ ആവശ്യപെട്ടിട്ടാണെന്നും “ഹലോ ഗുജറാത്ത്” എന്ന കാമ്പയിനില്‍ യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും വഡോദര കോണ്‍ഗ്രസ്സ് പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍ വിശദീകരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close