KERALANEWSTop News

മുന്നണിയിലെടുക്കരുത്, പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍

കോട്ടയം:പിസി ജോര്‍ജ് വിഭാഗത്തെ മുന്നണിയില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി പ്രതിഷേധ മാര്‍ച്ച് നടത്തി യുഡിഎഫ് പ്രവര്‍ത്തകര്‍.ഈരാറ്റുപേട്ടയില്‍ ഒരു വിഭാഗം യു.ഡി.എഫ് പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയത്.
2016ല്‍ യുഡിഎഫ് തുടര്‍ഭരണം നഷ്ടപ്പെടുത്തിയത് പിസി ജോര്‍ജിന്റെ തെറ്റായ പ്രചരണങ്ങളായിരുന്നുവെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.ഈരാറ്റുപേട്ട നഗരസഭ കൗണ്‍സിലര്‍മാര്‍,ത്രിതല പഞ്ചായത്ത് അംഗങ്ങളുള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു പിന്നാലെ ജനപക്ഷ പ്രതിനിധികള്‍ വിജയിച്ച വിവിധ പഞ്ചായത്തുകളില്‍ തങ്ങള്‍ക്ക് ജനപക്ഷത്തിന്റെ യാതൊരു വിധ പിന്തുണയും വേണ്ടെന്ന് മണ്ഡലം കമ്മിറ്റികള്‍ വ്യക്തമാക്കിയിരുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പി.സി.ജോര്‍ജ് മുസ്ലീംവിഭാഗത്തിനെതിരേ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. മുസ്ലീങ്ങള്‍ തീവ്രവാദികളായി മാറുന്നുവെന്നായിരുന്നു പരാമര്‍ശം.അതേ സമയം ഈരാറ്റുപേട്ടയിലെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ പി.സി ജോര്‍ജ് മാപ്പ് പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫുമായി സഹകരിക്കണമെന്ന നിലപാട് പി.സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്ക് ഉണ്ടാക്കിയില്ലെങ്കിലും നിയമസഭയില്‍ പരിഗണിക്കാമെന്നായിരുന്നു യു.ഡി.എഫ് നിലപാട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close