KERALA

മുന്നാക്കസംവരണത്തെ അനുകൂലിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് കോണ്‍ഗ്രസ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണം 2011ലെ പ്രകടനപത്രികയില്‍ യുഡിഎഫും പറഞ്ഞിരുന്നു. സംവരണം രാഷ്ട്രീയ ചര്‍ച്ചാ വിഷയമായതോടെയാണു ഇരുമുന്നണികളും ഇക്കാര്യം വാഗ്ദാനം ചെയ്തതു വ്യക്തമായത്. സാമ്പത്തിക സംവരണത്തെ തത്വത്തില്‍ നേരത്തെ മുതല്‍ അനുകൂലിക്കുന്ന സിപിഎം 2011ലെയും 2016 ലെയും പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു.യുഡിഎഫ് പക്ഷേ 2016ലെ പത്രികയില്‍ പരാമര്‍ശിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നിയമ ഭേദഗതിക്കു തന്നെ അടിസ്ഥാനമായ എസ്.ആര്‍.സിന്‍ഹോ കമ്മിഷന്‍ ശുപാര്‍ശ കേരളത്തിലും നടപ്പാക്കുമെന്നാണു 2011ല്‍ യുഡിഎഫ് പത്രികയില്‍ വാഗ്ദാനം ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close