KERALA

മുന്നാക്കസമുദായ സംവരണം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തി പകരുന്നത്: കോടിയേരി

തിരുവനന്തപുരം: മുന്നാക്കസമുദായ സംവരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തി പകരുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംവരണമില്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ പത്ത് ശതമാനം നിയമനം ഇനി കിട്ടും.നിലവിലെ സംവരണങ്ങള്‍ സംരക്ഷിച്ചു കൊണ്ടുതന്നെ മുന്നോക്ക സമുദായത്തിലെയും ക്രിസ്ത്യന്‍ ഉള്‍പ്പെടെ സംവരണാനുകൂല്യം കിട്ടാത്ത വിഭാഗങ്ങളിലെയും ഒരു ജാതിയിലും ഇല്ലാത്തവരിലെയും സാമ്പത്തികമായി പിന്നോക്കക്കാരായവര്‍ക്കാണ് സംവരണം കിട്ടുകയെന്നും കോടിയേരി വ്യക്തമാക്കുന്നു.എന്നാല്‍ സര്‍ക്കാരിന്റെ സംവരണ നയങ്ങള്‍ക്കെതിരെ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും കോടിയേരി പറയുന്നു. സര്‍ക്കാര്‍ നിലപാട് സംവരണ വിഭാഗത്തെ ചതിക്കുന്നതാണെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, സാമ്പത്തിക സംവരണ ഉത്തരവില്‍ വിപുലീകരണം വേണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു.വിയോജിപ്പ് പ്രകടിപ്പിക്കുന്ന സംഘടനകളും കക്ഷികളും വ്യക്തികളുമെല്ലാം ഒരേ മനോഭാവമുള്ളവരല്ല. ഇവരില്‍ ഒരു കൂട്ടര്‍ മുറുകെ പിടിക്കുന്നത് എല്‍ഡിഎഫ് വിരുദ്ധതയാണ്.പിന്നോക്ക സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സംവരണ സംരക്ഷണ പ്രക്ഷോഭത്തിന് യുഡിഎഫിലെ മുഖ്യകക്ഷിയായ മുസ്ലിം ലീഗ് ഇറങ്ങിയിരിക്കുകയാണ്.യുഡിഎഫിലേക്ക് പുതുതായി ചേര്‍ത്തിരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്രഷ്ടാവായ ജമാ അത്തെ ഇസ്ലാമിയാണ് സംവരണത്തിന്റെ പേരിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും കോടിയേരി പറയുന്നു.2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലെ യുഡിഎഫ് പ്രകടനപത്രികയില്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് നിര്‍ദേശിച്ചിരുന്നു. മുസ്ലിം ലീഗ് അന്ന് അതിനെ അനുകൂലിച്ചു. എന്നാല്‍, ഇന്ന് മുന്നണിയിലേക്ക് ജമാഅത്തെ ഇസ്ലാമിയും അവരുടെ കക്ഷിയും പങ്കാളിയായതു കൊണ്ടാകണം പഴയ നിലപാട് തിരസ്‌കരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close