SPORTSTrending

മുന്‍ ഓസീസ് താരവും വിഖ്യാത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മുന്‍ താരവും വിഖ്യാത ക്രിക്കറ്റ് കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ഐപിഎല്‍ 13-ാം സീസണില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ കമന്റേറ്ററായി മുംബൈയില്‍ എത്തിയ ഡീന്‍ ജോണ്‍സ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മുംബൈയിലെ ഹോട്ടലില്‍വച്ചാണ് മരണം. ഡീന്‍ ജോണ്‍സിന്റെ വേര്‍പാട് വേദനാജനകമാണെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഓസ്ട്രേലിയന്‍ ഹൈ കമ്മീഷനുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാര്‍ സ്പോര്‍ട്സ് അറിയിച്ചു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി 52 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ജോണ്‍സ് 3,631 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറികള്‍ നേടിയിട്ടുള്ള താരമാണ്. അലന്‍ ബോര്‍ഡര്‍ നയിച്ചിരുന്ന ഓസീസ് ടീമില്‍ പ്രധാനപ്പെട്ട സ്ഥാനം ലഭിച്ചിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി 164 ഏകദിന മത്സരങ്ങള്‍ കളിച്ച ജോണ്‍സ് 46 അര്‍ധ സെഞ്ചുറികളോടെ 6,068 റണ്‍സ് നേടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close