INDIANEWS

മുന്‍ കേന്ദ്രമന്ത്രി റഷീദ് മസൂദ് കോവിഡ് ബാധിച്ച് അന്തരിച്ചു


സഹരണ്‍പുര്‍: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ റഷീദ് മസൂദ് അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ച റഷീദ് മസൂദ് വൈറസ് മുക്തി നേടിയെങ്കിലും ചികിത്സയില്‍ തുടരുകയായിരുന്നു.കോവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലാണ് റഷീദ് മസൂദ് ചികിത്സ തേടിയത്. രോഗമുക്തി നേടിയതിനു ശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു. തുടര്‍ന്നും ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ന്നതിനാല്‍ റൂര്‍ക്കിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തെങ്കിലും വീണ്ടും നില വഷളാവുകയായിരുന്നെന്ന് മരുമകനും യുപിയിലെ മുന്‍ എംഎല്‍എയുമായ ഇമ്രാന്‍ മസൂദ് പറഞ്ഞു.സഹരണ്‍പുരില്‍നിന്ന് അഞ്ചു തവണ ലോക്സഭാംഗമായ റഷീദ് മസൂദ് വിപി സിങ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു. പല തവണ രാജ്യസഭയിലും അംഗമായിരുന്നു.ലോക്ദള്‍, ജനതാ പാര്‍ട്ടി, ജനതാ ദള്‍, എസ്പി തുടങ്ങി പല പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ആണ് കോണ്‍ഗ്രസില്‍ എത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close