INDIANEWS

മുന്‍ ഗവര്‍ണറും സിബിഐ ഡയറക്ടറുമായിരുന്ന അശ്വനി കുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഷിംല:സി.ബി.ഐ മുന്‍ ഡയറക്ടറും നാഗാലാന്‍ഡ് മുന്‍ ഗവര്‍ണറുമായിരുന്ന അശ്വനി കുമാര്‍ ഐ.പി.എസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി അദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സി.ബി.ഐ മേധാവിയായി 2008മുതല്‍ 2010വരെ പ്രവര്‍ത്തിച്ചു. 2013മുതല്‍ ഒരുവര്‍ഷക്കാലത്തേക്ക് നാഗാലാന്റ് ഗവര്‍ണര്‍ ആയിരുന്നു. 2006-2008 കാലയളവില്‍ ഹിമാചല്‍പ്രദേശ് പൊലീസ് മേധാവിയായും പ്രവര്‍ത്തിച്ചുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close