KERALANEWSTrending

മുന്‍ മന്ത്രിമാര്‍ക്ക് എതിരായ വിജിലന്‍സ് അന്വേഷണം, ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിമാര്‍ക്ക് എതിരായ വിജിലന്‍സ് അന്വേഷണത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചു. ഇബ്രാഹിം കുഞ്ഞ്, കെ ബാബു, വി എസ് ശിവകുമാര്‍ തുടങ്ങിയവര്‍ക്ക് എതിരായ അന്വേഷണത്തിന്റെ സര്‍ക്കാര്‍ ഫയലുകളാണ് ഇപ്പോള്‍ ഗവര്‍ണറുടെ മുന്നിലുളളത്.കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറെ വിളിപ്പിച്ചിരിക്കുന്നത്. നിലവില്‍ വിജിലന്‍സ് ഡയറക്ടര്‍ അവധിയിലാണ്. തിരുവനന്തപുരത്ത് അദ്ദേഹം നാളെ തിരികെയെത്തുമെങ്കിലും ഏഴാം തീയതിയോടെ മാത്രമേ അദ്ദേഹം ഓഫീസിലേക്ക് എത്തുകയുളളൂ. ഇതിനുശേഷമേ അദ്ദേഹം ഗവര്‍ണറെ കാണുകയുളളൂവെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close