WORLD
മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയില്‍

ബെര്‍ലിന്‍: മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അത്യാസന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയില്‍ അസുഖ ബാധിതനായ സഹോദരനെ സന്ദര്‍ശിച്ച ശേഷം ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യ നില വഷളായെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെനഡിക്ട് പതിനാറാമന്‍ 93 വയസുണ്ട്.ഓര്മശക്തിക്കു പ്രശ്നമൊന്നും ഇല്ലെങ്കിലും ബെനഡിക്ട് പതിനാറാമന്‍ തീരെ സംസാരിക്കാനാവാത്ത സ്ഥിതിയാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ പീറ്റര്‍ സീവാല്ഡിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സീവാല്‍ഡ് അടുത്തിടെ പോപ്പ് എമിരറ്റസിനെ റോമില്‍ സന്ദര്‍ശിച്ചിരുന്നു.ജൂണിലാണ് പോപ്പ് എമിരറ്റസ് ജര്‍മനിയില്‍ സഹോദരനെ സന്ദര്‍ശിച്ചത്. 2013ല്‍ മാര്‍പാപ്പ പദവി ഒഴിഞ്ഞ ശേഷം ബെനഡിക്ട് പതിനാറാമന്‍ നടത്തുന്ന ആദ്യ വിദേശ സന്ദര്ശനാണിത്.